Monday, January 31, 2022

We are born of Love;
Love is our Mother

                    -Rumi-



 Fathima Fahmi

MA Afzal ul ulama 2nd Year

Sunday, January 16, 2022

~ Don't be sad,Indeed Allah is with us~



                 Hanaa Muhammed Niyas

             (BA AFZAL UL ULAMA FIRST YEAR)




Tuesday, December 28, 2021

Class Perfect

 


As no one is perfect,

I became the class prefect.

But as a class prefect,

I'm supposed to be perfect.


They say that it all had an effect,

But I don't know whom did it affect.

I don't think it did any affect,

Because to me,it did no effect.


I don't think,I did perpetrate,

And I did no evil to perpetuate.

Cheating and stealing,I did never perpetuate

And I won't let my fellow mates to perpetrate.


To my teachers,I was always straight,

And I also did help my friends when in a strait.

By God's grace,I never got through a strait,

And even if I did,I would be no cross but straight.


And of my class,I have a good sight,

More than any other place or site.

I also promise to make my class a good site,

So it'll be a pleasure for others sight


                                 MAHBOOBAH K

                       BA AFZAL UL ULAMA 3 RD YEAR

 


Tuesday, December 21, 2021

ശിക്ഷണങ്ങൾ




കൊച്ചുനാളിൽ ഞാൻ

ചാറ്റലിലിറങ്ങി നിന്നെൻ അമ്മയോട് കുറുമ്പ് പറഞ്ഞു

'ഞാൻ മഴ നനയുന്നെ'

വടിയുമായി അമ്മ ഇറ-

യത്തുനിന്ന് മുറ്റത്തിറങ്ങി

അടി വീശിയപ്പോളാണ് കണ്ടത്,


അമ്മയും നനയുന്നുണ്ടായിരുന്നു;

ഞാൻ നനഞ്ഞ അതേ മഴ!


പിന്നെയും വളർന്ന് വളർ-

ന്നങ്ങനെ, ഉണ്ണാനൊരിക്കൽ

കൂട്ടാനില്ലാരുരുളയിറക്കേണ്ടി- വന്നപ്പോൾ,ക്ലാസ്സിലെ മിണ്ടാത്ത കുട്ടിയെ 

ഞാനെൻ്റെ കൂടെയിരുത്തി,

അന്നങ്ങനെ മിണ്ടാതെ തിന്ന്,

മിണ്ടാതെ കഴുകി,

മിണ്ടാതെ മന്ദഹസിച്ചു പിരിഞ്ഞു, 

എൻ്റെ പോലൊരുവൾ, 

മിണ്ടാത്തതാശ്വാസമക്കിയവൾ.


പിന്നയാണറിഞ്ഞത്,

അവൾ ജന്മനാ ഊമയും,

ഞാൻ ജനനശേഷം ഊമയും ആയിരുന്നെന്ന്.

ഞങ്ങൾക്കിടയിൽ വ്യത്യാസമുണ്ടത്രേ,

അവൾ വ്യത്യസ്തമായിരുന്നത്രേ.

പെണ്ണിന് വികലാംഗ പെൻഷനുണ്ട്.

ഏക വ്യത്യാസം!


മണ്ടനാണ് ഞാൻ പൊട്ട-

നാണ്! കവിക്കും കവിതക്കും മാർക്ക-

റ്റില്ലാത്ത കാലത്ത് ജനിച്ച്,

കവിയേയും കവിത വായിക്കുന്ന ആരെയും കിട്ടാതെ-

മുഹൂർത്തം തീർത്ത്;

ഇന്നിപ്പോ എനിക്കോ-

എഴുത്തിനോ ജീവനില്ല!

തുടിപ്പില്ല,

ജനനോം ഇല്ല!


 എഴുതാതെ ജീവിക്കനൊക്കുമോ!

കരയാതെ മിഴി ചൊകക്കുമോ?

 പൊട്ടാതെ മ്ലാനത വിടുമോ?

കൂട്ടിപിടിയില്ലാതെ ഏകാന്തത

വിടുമോ?


എഴുത്തെന്തിനാണ്?

കവിയാരാണ്? കവിതയാരാണ്?

കാൽപാടെന്താണ്?

അച്ഛനോ അമ്മയോ ആരാണ്?

കാലമാകുന്ന ശ്മശാനത്തിൽ

ചിലത് ചിലതെന്ന് വെച്ച,

പിരിച്ച,

കൈപട എന്ത് കഷ്ടമാണ്!


ഞാൻ ഒന്നും ചെയ്തില്ല.

പാഠങ്ങൾ നോക്കിപഠിച്ചു!

                              KADHEEJA HIZA

              BA AFZAL UL ULAMA FIRST YEAR


Saturday, December 4, 2021

മർത്യാ...ഒരു നിമിഷം...


ഭൂമിതൻ മടിയിൽ മിഴിതുറന്നങ്ങനെ 

മർത്യനാം നീയണഞ്ഞന്നു മണ്ണിൽ...

ബാങ്കിന്റെ ഈരടിനാദങ്ങളന്നു നിൻ

കർണപുടത്തിലലയടിച്ചു...

അലറിക്കരയും നിൻ കുഞ്ഞിളം നാദം

കേട്ടാനന്ദമേറിയവർ ചിരിച്ചു...

പുലരാനിരിക്കും പ്രതീക്ഷതൻ നാളിൻ

പ്രതീകമാണന്നു നിൻ ചുരുണ്ട മുഷ്ടി...

കമിഴ്ന്നും മലർന്നും പിച്ചവെച്ചും അതിവേഗമിൽ നീയും കുതിച്ചിടുന്നു...

ഓടുന്നു ഉടലിനൊരിടതെല്ല് നൽകാതെ

ഭൂമിയെ വെട്ടിപ്പിടിച്ചിടാനായ്...

നിന്നെ പടച്ചൊരാ നാഥന്റെ വാക്കുകൾ

വിസ്മൃതിയാം മറക്കുള്ളിലാഴ്ത്തി...

നശ്വരമാം ദുനിയാവിന്റെ സ്വപ്നങ്ങൾ

വെട്ടിപ്പിടിച്ചുകിതച്ചിടവെ...

പെട്ടെന്നൊരാ ദിനം നിന്നെ വിളിക്കുവാൻ

മരണത്തിൻ മാലാഖ വന്നണയും...

തുണയില്ല തണിയില്ല കൂട്ടിനായന്ന്

നിൻ കെട്ടിപ്പടുത്ത പ്രതീക്ഷകളും...

മലക്കെത്തുറന്നൊരാ മുഷ്ടിയിലില്ല

നീ എണ്ണിക്കളിച്ച കടലാസുകൾ...

ബാങ്കതില്ലാത്ത ജനാസ നിസ്കാരത്തിനിന്നവർ

നിൻ പിന്നിൽ സ്വഫ് കെട്ടും..

കരയുന്ന അഖിലർക്ക് മുന്നിൽ കിടന്നു നീ

പുഞ്ചിരി തൂകി മടങ്ങിടാനായ്...

പെരിയോന്റെ വാക്കിന്റെ പാതയിലൂടെ

ഈ ദുനിയാവിലെന്നും ചലിച്ചിടൂ നീ...

                                    -SAHLA JABIN K-

                                        BA AFZAL UL ULAMA 3 RD

 

           


Saturday, November 20, 2021

"No matter where you're from,your dreams are valid".          

                   ~Lupita Nyong'o~


           Faleelathul Hakkima
                    BA Functional Arabic 3rd year

കരയാതിരിക്കുവതെങ്ങനെ!?


കരയാതിരിക്കുവതെങ്ങനെ ഇന്നു ഞാൻ

കഥയറ്റ ജീവിതം കണ്ടു കൊണ്ട്.....

പുകയുന്ന ഓർമയിൽ എരിയുന്ന ചിത്രങ്ങൾ 

കണ്ടെന്റെ ഇടനെഞ്ച് തേങ്ങിടുന്നൂ...

ആർത്തിയും സ്വാർത്ഥമായ ഇഷ്ടങ്ങളും ചേർന്ന്

കൊല്ലും കൊലയുമായ് മാറിടുന്നു...

പെണ്ണിന്റ മേനിയിൽ ആർത്തികൾ തീർക്കുമ്പോൾ

സ്വരക്തത്തെ പോലും മറന്നിടുന്നൂ...

കൂടെ നടന്നവർ ചതിയായ് മാറുമ്പോൾ

വിശ്വാസം നാണിച്ചു തല കുനിച്ചൂ..

വിശന്നൊട്ടി വലഞ്ഞുള്ള മർത്യനൊരുത്തൻ 

കേഴുന്നു മാനവ കരുണക്കായി....

ഒട്ടുന്ന വയറിന്റെ പശിയകറ്റിടുവാൻ

ശരണവും ഇന്നാ ചുവപ്പു രാശി...

വൃദ്ധസദനത്തിൻ അഴികളോടിന്നവൾ പ്രസവനൊമ്പരം പറഞ്ഞിടുന്നൂ...

കാടിന്റെ ഗർത്താന്തരങ്ങളിൽ നിന്നൊരു 

ശിശുവിന്റെ രോദനം കേട്ടിടുന്നൂ...

ചിന്തുന്ന രക്തവും കരയുന്ന പ്രജ്ഞയും

കാണുമ്പോൾ മിഴിനീര് തോരുന്നില്ലാ...

മാനവൻ എന്നുള്ള വാക്കിലപമാനിച്ചീടട്ടെ 

സത്യത്തെ കണ്ടു കൊണ്ട്....

ഇനിയൊരു ജന്മമെനിക്കായ് വിധിച്ചെങ്കിൽ

അപ്പൂപ്പൻ താടിയായ് മാറിടേണം...


       Asiya Hamda

       MA Afzal ul ulama