Tuesday, December 27, 2022

പ്രകൃതം




അടിവേരിൽ ഉറച്ചു നിൽക്കുമീ മരങ്ങളും അതിഥിയായിയെത്തുമോരോ തിരകളും
നിവർന്ന് നിൽക്കുമീ ആണിയാം മലകളും
നിറഞ്ഞും തെളിഞ്ഞുമൊഴുകും നദികളും കണ്ടുകണ്ടങ്ങനെ പടിഞ്ഞിരിക്കെ,
കുടഞ്ഞെണീല്പ്പിച്ചു നാഥനെന്നെ !
അമ്മതൻ ഉദരത്തിൽ വിജയബീജത്താൽ 
അള്ളിപിടിച്ച് അമ്മയെ ഊറ്റി
പാകമായി; പിന്നെ ഈടുവഴി കടന്ന് 
പുറത്തുചാടി; കിടന്നും ഇരുന്നും 
നടന്നും വളർന്ന, എന്നിലെൻ ദൃഷ്ടി
ഉടയ്ക്കാതെ, ദൃഷ്ടാന്തം തിരയുമീ
ഞാനെന്തു വിസ്ഢി ദൈവമേ!

                                         Murshitha. K
                                         M. A 2nd year

1 comment: