Wednesday, December 21, 2022

നിശബ്ദതയിൽ ഉരസുന്ന സ്വരങ്ങൾ



ജീവിതം ഒരു വിജനമായ മരുഭൂമിയോട് ഉപമിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത് കാരണം നമ്മുടെ ചുറ്റും സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും ചൂണ്ടിക്കാണിക്കാൻ എന്ത് കാരണമാണുള്ളത് എന്ന് പ്രത്യേകമായ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ചില മനുഷ്യ മനം തയ്യാറാകുന്നില്ല
എന്തിൻറെയോ പിന്നാലെ ഓടുക യാണ് പക്ഷേ ഓട്ടത്തിന് ലക്ഷ്യം കാണുമോ എന്ന് ഓടുന്ന നമുക്ക് ഉറപ്പില്ല പക്ഷേ എന്നാലും നാം ഓടിക്കൊണ്ടിരിക്കുന്നു ഒന്ന് നിൽക്കൂ ലക്ഷ്യമില്ലാത്ത ഓട്ടത്തിന് പിടിവാശിയുടെ ഊർജ്ജത്തിന് താല്പര്യമില്ലാതെ മിടിക്കുന്ന ഈ ഹൃദയത്തിൻറെ വാക്ക് ഒന്ന് കേൾക്കൂ.
പലപ്പോഴും നിന്നോട് ഞാൻ സംസാരിക്കുന്നു പക്ഷേ കേൾക്കുന്നില്ല ആ മനസ്സ് എന്നോട് ചിലത് പറയാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷേ അത് ഞാൻ മനസ്സിലാക്കുന്നില്ല സ്വന്തം ഉള്ളിലെ മണ്ഡലത്തിന് പറയാനും കേൾക്കാനുമുള്ള സാവകാശം നാം നൽകാറില്ല. സമീപത്തുള്ളതിനെ കണ്ട് അതിനോട് സ്വന്തം മനസ്സിനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് പല വ്യക്തികളും ചെയ്യുന്നത് സ്വന്തം ആന്ധ്രീക കേന്ദ്രത്തിലെ ചിന്തയെ പ്രവർത്തനമാക്കി ആ പ്രവർത്തനത്തെ ഒരു ലക്ഷ്യമാക്കി മാറ്റി
   ഒരു ദൃഢ സ്വ തീരുമാനമാക്കി തീരുമാനത്തെ യാഥാർത്ഥ്യമാക്കി മാറ്റാൻ ആവേശം കൊണ്ട് തിളച്ചു മറിയുന്ന ചിന്ത കേന്ദ്രത്തെ തിരിച്ചറിയാതെ അത് നമ്മോട് വിശദീകരിക്കുന്ന വാസ്തവങ്ങളെ അറിയാതെ കേൾക്കാൻ നിൽക്കാതെ മറ്റൊരു ചിന്ത മണ്ഡലത്തിൽ ഉയർന്ന ആശയങ്ങളെ സ്വന്തമായി കണ്ടുകൊണ്ട് സ്വന്തം മസ്തിഷ്കത്തെ ഉപയോഗിക്കാത്ത പാറക്കല്ല് പോലെയാക്കി മാറ്റുന്ന നാം ചിന്തിക്കണം എന്നെ ഞാനാകണമെങ്കിൽ എന്റെ ഹൃദയം എൻറെ കൂടെ ഉണ്ടാവാൻ നാം ശാന്തമായിരിക്കും നേരം നമ്മോട് എന്തൊക്കെയോ ആ മനം മൊഴിയുന്നുണ്ട് നമ്മെ ഇടയ്ക്കിടക്ക് വിളിച്ചു കൊണ്ടിരിക്കുന്നു നമ്മോട് പറയുന്നു നീ എന്നെ ഉപയോഗശൂന്യമായ ഒന്ന് ആക്കല്ലേ എന്ന് നിശബ്ദതയിൽ അവഗണിക്കപ്പെടുന്ന സ്വന്തം എന്ന് മാത്രം നമുക്ക് അവകാശപ്പെടാവുന്ന നമ്മുടെ ചിന്ത മണ്ഡലം അതു മൂർച്ചയുള്ളതാണോ ഒന്നിനും ശേഷിയില്ലാത്തതാണോ? അറിയണമെങ്കിൽ അതിൻറെ സ്വരം ഒരിക്കലെങ്കിലും നാം കേൾക്കണം മറ്റുള്ളവന്റെ മനസ്സിനോടൊപ്പം തീരുമാനത്തോടൊപ്പം സ്വന്തം മനസ്സിനെ നാം നമ്മുടെ തീരുമാനങ്ങളെ കൊണ്ടുപോകുന്നത് ഇടക്കിടയ്ക്ക് അസ്വസ്ഥ അനുഭവിക്കുന്ന ആരും ശ്രദ്ധിക്കാൻ ഇല്ലാത്ത പരിഗണിക്കപ്പെടാത്ത ശബ്ദ കോലാഹലം നമ്മുടെ മനസ്സിന്റേത് എന്ന് നാം തിരിച്ചറിയുന്നു അന്നു നമുക്ക് സ്വന്തം എന്ന് വിശേഷിപ്പിക്കാൻ സാധിക്കും. ഒന്നിനെ ആശ്രയിക്കുമ്പോൾ അത് നമ്മുടെ സ്വന്തത്തെ അവഗണിച്ചുകൊണ്ട് ആകരുത് സ്വന്തം നിലപാടുകൾ സ്വന്തത്തെ കേൾക്കുമ്പോൾ മാത്രമേ ഉണ്ടാകൂ.
വെറുതെ ഒന്നിനുമല്ലാതെ നമ്മെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന ഒരു സ്വരമായി മാറരുത് നമ്മുടെ ചിന്ത മണ്ഡലത്തിന്റെതും സ്വന്തം മനസ്സിൻറെ ശബ്ദത്തെ ആദ്യം കേൾക്കുക എങ്കിലേ ഞാനെന്ന വ്യക്തിയെ നമുക്ക് തിരിച്ചറിയാൻ കഴിയൂ. നിശബ്ദതകളിൽ നമ്മോട് സംസാരിക്കുന്ന നമ്മുടെ മസ്തിഷ്കത്തെ നമ്മുടെ ഹൃദയത്തെ നാം പരിഗണിക്കുക എന്നാലേ നമുക്ക് ഞാൻ, എൻറെ, എന്നെ ഇത്തരം രൂപത്തിലുള്ള അഡ്രസ്സുകൾ ആത്മവിശ്വാസത്തോടെ പറയാൻ സാധ്യമാവുകയുള്ളൂ

No comments:

Post a Comment