ഇന്ത്യയെന്ന മഹാരാജ്യം പ്രകൃതി, പാരമ്പര്യം, സംസ്കാരം എന്നിവ കൊണ്ട് സമ്പന്നമാണ്
1947ൽ സ്വാതന്ത്ര്യ ആയി മാറിയ 9 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു മഹാമണ്ഡലം ഇന്ത്യ എന്ന് പറയാം മറ്റു രാജ്യങ്ങളുമായും തൻറെ ബാഹ്യ ജീവഗണങ്ങളെ ഒരു കണ്ണുകൊണ്ടു നോക്കി കാണണമെന്ന് പഠിപ്പിച്ചവരായിരുന്നു ഈ ഇന്ത്യയുടെ സ്വാതന്ത്ര്യം നായകർ ഇന്ത്യയെന്ന സമാധാന കേന്ദ്രത്തെ ഉയർത്തിയെടുത്ത നിരവധി മഹാരഥന്മാർ ഗാന്ധിജിയും നെഹ്റുവും അബ്ദുൽ കലാം ആസാദ് അലി സഹോദരന്മാരും മുഹമ്മദലി ജിന്നയെ പോലെയുള്ള നിരവധിപേർ ഒരേ മനസ്സോടെ ഒരേ കാഴ്ചപ്പാടോടെ ഉയർത്തിയെടുത്ത മഹാഭൂമി ഇന്ത്യ ഭൂമി ഈ ഇന്ത്യ. ഇവിടുത്തെ ഏറ്റവും വലിയ പാരമ്പര്യ നിലപാട് എന്നത് മത സൗഹാർദ്ദവും മതസ്വാതന്ത്ര്യവുമാണ് അത് ഒരു ഇന്ത്യക്കാരന് താൻ ഇന്ത്യക്കാരൻ ആണെന്ന് പറയുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും അഭിമാനവും ആണ്
ലോക രാജ്യങ്ങളിൽ ആദ്യമായി എഴുത്തപ്പെട്ട ഭരണഘടന ഇന്ത്യക്കാണുള്ളത് രാജ്യങ്ങളിൽ ലിഘിത ഭരണഘടനയുള്ള രാജ്യങ്ങളിൽ മുൻപിട്ട് നിൽക്കുന്നത് ഇന്ത്യയാണ് അതിൽ പ്രധാനപ്പെട്ട ഇന്ത്യൻ മൗലിക അവകാശങ്ങൾ പറയുന്ന അദ്ധ്യായം 14ലെ മത അവകാശം ഏതൊരു ഇന്ത്യൻ പൗരനും താൻ വിശ്വസിക്കുന്ന മതത്തെ പരിഗണിച്ച് അനുഷ്ടിച്ച് മറ്റൊരാളിലേക്ക് പകർന്നു കൊടുത്ത് ജീവിക്കാനുള്ള അവകാശം ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനാ ശില്പിയുടെ കൈകളാൽ രേഖപ്പെട്ട ഇന്ത്യയുടെ നിയമങ്ങളും നിയന്ത്രണങ്ങളും അവകാശങ്ങളും പ്രതിപാദിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ നെടും തൂണായി ഏതു നൂറ്റാണ്ടുകാലത്തെ ഇന്ത്യക്കാരനും അംഗീകരിക്കേണ്ട ഭരണഘടന യാണ് പ്രസ്താവനകളിൽ പെട്ടതാണ്
ഇന്ന് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിന്റെ തുറങ്കലിൽ അടക്കണം എന്ന് ആഗ്രഹിക്കുന്ന അജണ്ട മസ്തിഷ്കങ്ങൾക്ക് ഈ രാജ്യത്തിൻറെ പാരമ്പര്യത്തെയും സംസ്കാരത്തെയും വിട്ടുകൊടുക്കുകയില്ല അതിന് പിറന്ന മണ്ണിനോട് കൂറില്ലാത്ത മനുഷ്യർ ഇന്ത്യൻ മണ്ണിൽ ഇല്ലാതാക്കണം
ഇസ്ലാം ലോക മതമാണ് ലോകനാഥന്റെ വെളിപ്പാടിനാൽ രൂപീകരിക്കപ്പെട്ട മതം.
മനുഷ്യനെ സൃഷ്ടിച് അവൻറെ മാനസികവും ശാരീരികവു ആയ എല്ലാ ഇച്ഛകളെയും അറിയുന്ന അനുഗ്രഹീത സൃഷ്ടാവിന്റെ മതം അതിനെ ചവിട്ടിത്താഴ്ത്താനോ തുടച്ച് നീക്കാനോ സാധ്യമല്ല എത്ര ചവിട്ടി താഴ്ത്തുന്നു അത്രത്തോളം ഉയരങ്ങളിലേക്ക് മനുഷ്യമനസ്സുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഒരു ദർശനമാണ് സമാധാനം എന്ന അർത്ഥമുള്ള ഇസ്ലാം എന്ന ദർശനം വിശുദ്ധ ഖുർആൻ പറഞ്ഞുവല്ലോ പ്രപഞ്ചനാഥൻ അതിലൂടെ സംസാരിക്കുന്നു "നാമാണ് ഇതിനെ അവതരിപ്പിച്ചത് നാം തന്നെ ഇതിനെ സംരക്ഷിക്കുകയും ചെയ്യും" അത് നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ് അതിന് ഇന്നത്തെ ലോക ജനങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്
ഇസ്ലാം മറ്റൊരു മനസ്സിലേക്ക് പകരുക എന്നത് വളരെ എളുപ്പമുള്ള കാര്യം തന്നെയാണ് കാരണം സമാധാനത്തിലൂടെയാണ് ഇസ്ലാം സംസാരിക്കുന്നത് ഇസ്ലാമിക ആദർശം മുഴുവൻ സമാധാനമാണ് അതിനാൽ അതിനെ ലളിതവും വൈവിധ്യങ്ങൾ കൂടാതെയുള്ള സംസാരത്തിലൂടെയും അവതരിപ്പിക്കുക എന്നുള്ളതാണ് ഒരു പ്രബോധകൻ ചെയ്യേണ്ടത്. ഇന്നത്തെ ഇന്ത്യ എന്ന സങ്കല്പം വേണ്ട മനുഷ്യരെ ഇന്ത്യ മാറിയിട്ടില്ല ഇന്ത്യയിലെ മസ്തിഷ്കങ്ങളാണ് മാറിയത് അതിനാൽ ആ രീതിയിൽ നമുക്ക് ചിന്തിക്കാം.
സാങ്കേതികവിദ്യ വളരെ ഉച്ചി നിൽക്കുന്ന ഒരു നൂറ്റാണ്ടിലാണ് ഇന്ന് മനുഷ്യൻ ജീവിക്കുന്നത് ഒരു ദർശനത്തെ അവഹേളിച്ചു സംസാരിക്കുന്നതും ഉടനെ തന്നെ ആ ദർശന പ്രേമികൾ മാറ്റിയെടുക്കുന്നതും നാം കാണാറുണ്ട് അത് ചിലപ്പോൾ പരിഗണിതം ആകാം അല്ലെങ്കിൽ പരുഷമാകാം എന്നാൽ ഒരു മുസ്ലിമിന് ഒരു രാഷ്ട്രീയ രാജ്യത്ത് ജീവിക്കുമ്പോൾ ഉണ്ടാകേണ്ട ഗുണങ്ങൾ മതഗുരുവായ പ്രവാചകൻ കാണിച്ചു തന്നിരിക്കുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ മക്കയിൽ നിന്നുംമദീനയിലേക്ക് പാലായനം ചെയ്തു അവിടുത്തെ ഭരണാധികാരം പ്രവാചകൻ ഏറ്റെടുക്കണമെന്ന് അനുവദരന്മാർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അവിടെ ഒരു രാഷ്ട്രീയ സംവിധാനം നിശ്ചയിക്കുകയും അവിടുത്തെ ജൂത ഗോത്രങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു മുസ്ലിം ജൂത പൗരന്മാർ ഒരു രീതിയിലും വർഗീയമായി ചിന്തിക്കരുതെന്ന് ആശയം പഠിപ്പിച്ചുകൊടുത്തു തൻറെ അനുചരന്മാരോട് ഇനി വരുന്ന തൻറെ സമൂഹത്തിന് പ്രവാചകന്‍ താക്കീതെന്ന രൂപത്തിൽ നൽകുന്ന ഒരു പ്രവാചക വചനമുണ്ട്
പ്രവാചകൻ പറയുന്നു
"വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗീയതയ്ക്ക് വേണ്ടി സമരം ചെയ്യുന്നവനും വർഗീയതക്ക് വേണ്ടി ജീവൻ വെടിയുന്നവനും നമ്മിൽ പെട്ടവനല്ല"
ഇസ്ലാം മാനുഷിക ചിന്തകളെ നോക്കി കാണുന്നത് സമാധാനത്തിലൂടെ ആണ് അതിനാൽ തന്നെ യുക്തിപരമായും തന്റെയും തന്നെ ശ്രവിക്കുന്നവന്റെയും
ഇടയിൽ സാഹോദര്യ മര്യാദകൾ നിലനിർത്താൻ അവൻ വേണ്ടുവോളം ശ്രദ്ധിക്കേണ്ടതാണ്
ഒരു പ്രബോധകൻ ഒരിക്കലും അക്ഷമനായി കൊണ്ട് കാര്യങ്ങൾ നോക്കി കാണരുത് ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് ഉള്ളത് പോലെ തന്നെ മറ്റവന് തനിക്ക് ഹിന്ദുവും ക്രിസ്ത്യനും ബുദ്ധനും ആയി ജീവിക്കാനുള്ള അവകാശം ഉണ്ട് ഇസ്ലാമിൻറെ നേതാവ് സൃഷ്ടാവിന്റെ ദൂതൻ നമ്മെ ഉണർത്തിയതാണ് ഈ ഭൂമിയിൽ കിടക്കുന്ന ഒരുത്തരി മണ്ണിൽ പോലും ഈ ഭൂമിയുടെ മേലുള്ള അവകാശമുണ്ട് അതിനാൽ സത്യമതത്തിലേക്ക് ഒരു മനുഷ്യമനസ്സിനെ ആകർഷിപ്പിക്കുന്നതിന് ശാന്തിയുടെ മാർഗ്ഗത്തെ സ്വീകരിക്കണം പ്രവാചക കരുണയെ പഠിക്കണം. യുക്തിയോടെ താൻ പറയുന്ന കാര്യങ്ങളിൽ അവഗാഹം ഉണ്ടായിരിക്കണം എന്തിന് വേണ്ടിയാണ് താൻ ഈ പ്രവർത്തനത്തിന് ഇറങ്ങുന്നത് എന്ന് ഉത്തമ ബോധം ഉണ്ടായിരിക്കണം ആരെയും ഒരു രീതിയിലും ദുസ്സാഹപ്പെടുത്തരുത്
മനസ്സിൽ ഇസ്ലാമിനെക്കുറിച്ചുള്ള വിമുഖത സൃഷ്ടിക്കുന്ന രൂപത്തിൽ അവതരിപ്പിക്കരുത്.
ഇസ്ലാം ബലാൽക്കാരത്തെ വെറുക്കുന്നു പഞ്ചനാഥൻ തന്നെ പറഞ്ഞല്ലോ "ഈ മതത്തിൽ ബലാൽക്കാരമില്ല"
നാംപരസ്പരം അവരുടെ ആശയങ്ങളെയും കേൾക്കാൻ തയ്യാറാവണം എങ്കിൽ മാത്രമേ അവർ നമ്മളെയും കേൾക്കും അത് ഇന്ത്യ രാജ്യത്തിൻറെ മതേതരത്വം ബഹുസ്വരത നിലനിർത്താൻ സഹായിക്കും.
Amina M
D1 A/U
No comments:
Post a Comment