Tuesday, November 29, 2022

ന: കിസീകി ആംഖ് കാ നൂർ ഹൂം - ബഹദൂർഷാ സഫർ


ന: കിസീകി ആംഖ് കാ നൂർ ഹൂം 
- ബഹദൂർഷാ സഫർ

വിവർത്തനം: ഡോ. മിഷാൽ സലിം


ആരുടേയും മിഴി തൻ ജ്യോതിയല്ല 
ആരുടേയും മനസ്സിലെ ആധിയല്ല 
ആർക്കുമാർക്കും തീരെ വേണ്ടാത്തൊരു പിടി 
ധൂളി പടലം മാത്രമാണല്ലൊ ഞാൻ
ധൂളി പടലം മാത്രമാണല്ലൊ ഞാൻ


ആരുടേയും പ്രിയതമനല്ല ഞാൻ
ആരുടേയും പ്രതിയോഗിയല്ല
ചപലമായ വിധി, ധര സഹസ്ര കോണുകളിലെവിടെയൊ
ഒരു പാഴായ തരിശുനിലമാണു ഞാൻ
ഒരു പാഴായ തരിശുനിലമാണു ഞാൻ


എന്റെ നിറവും കോലവും കെട്ടു
എന്റെ തോഴരെല്ലാം എന്നെ വിട്ടു
ശരത്ക്കാല ഹേതുവായ് ഹോമിക്കപ്പെട്ട യൊരു
വസന്ത പുഷ്പലതയാണു ഞാൻ
വസന്ത പുഷ്പലതയാണു ഞാൻ

എന്റെ ചിതക്കടുത്താരു പ്രാർത്ഥിക്കാൻ !?
നാല് പൂക്കളാരെന്തിന് വിതക്കാൻ !?
ആരെന്തിനു ദീപം കൊളുത്തണം ഇവിടെ
നിർഗ്ഗതി പൂണ്ട കുഴിമാടമാണു ഞാൻ
നിർഗ്ഗതി പൂണ്ട കുഴിമാടമാണു ഞാൻ

Tuesday, November 22, 2022

ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമിക പ്രബോധന സാധ്യതകൾ



ഇന്ത്യയെന്ന മഹാരാജ്യം പ്രകൃതി, പാരമ്പര്യം, സംസ്കാരം  എന്നിവ കൊണ്ട് സമ്പന്നമാണ്
1947ൽ സ്വാതന്ത്ര്യ ആയി മാറിയ 9 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു മഹാമണ്ഡലം ഇന്ത്യ എന്ന് പറയാം മറ്റു രാജ്യങ്ങളുമായും തൻറെ ബാഹ്യ ജീവഗണങ്ങളെ ഒരു കണ്ണുകൊണ്ടു നോക്കി കാണണമെന്ന് പഠിപ്പിച്ചവരായിരുന്നു ഈ ഇന്ത്യയുടെ സ്വാതന്ത്ര്യം നായകർ ഇന്ത്യയെന്ന സമാധാന കേന്ദ്രത്തെ ഉയർത്തിയെടുത്ത നിരവധി മഹാരഥന്മാർ ഗാന്ധിജിയും നെഹ്റുവും അബ്ദുൽ കലാം ആസാദ് അലി സഹോദരന്മാരും മുഹമ്മദലി ജിന്നയെ പോലെയുള്ള നിരവധിപേർ ഒരേ  മനസ്സോടെ ഒരേ കാഴ്ചപ്പാടോടെ ഉയർത്തിയെടുത്ത മഹാഭൂമി ഇന്ത്യ ഭൂമി ഈ ഇന്ത്യ.  ഇവിടുത്തെ ഏറ്റവും വലിയ പാരമ്പര്യ നിലപാട് എന്നത് മത സൗഹാർദ്ദവും മതസ്വാതന്ത്ര്യവുമാണ് അത് ഒരു ഇന്ത്യക്കാരന് താൻ ഇന്ത്യക്കാരൻ ആണെന്ന് പറയുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും അഭിമാനവും ആണ്

ലോക രാജ്യങ്ങളിൽ ആദ്യമായി എഴുത്തപ്പെട്ട  ഭരണഘടന ഇന്ത്യക്കാണുള്ളത് രാജ്യങ്ങളിൽ ലിഘിത ഭരണഘടനയുള്ള രാജ്യങ്ങളിൽ മുൻപിട്ട് നിൽക്കുന്നത് ഇന്ത്യയാണ് അതിൽ പ്രധാനപ്പെട്ട ഇന്ത്യൻ മൗലിക അവകാശങ്ങൾ പറയുന്ന അദ്ധ്യായം 14ലെ  മത അവകാശം ഏതൊരു ഇന്ത്യൻ പൗരനും താൻ വിശ്വസിക്കുന്ന മതത്തെ പരിഗണിച്ച് അനുഷ്ടിച്ച് മറ്റൊരാളിലേക്ക് പകർന്നു കൊടുത്ത് ജീവിക്കാനുള്ള അവകാശം ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനാ ശില്പിയുടെ കൈകളാൽ രേഖപ്പെട്ട ഇന്ത്യയുടെ നിയമങ്ങളും നിയന്ത്രണങ്ങളും അവകാശങ്ങളും പ്രതിപാദിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ നെടും തൂണായി ഏതു നൂറ്റാണ്ടുകാലത്തെ ഇന്ത്യക്കാരനും അംഗീകരിക്കേണ്ട ഭരണഘടന യാണ് പ്രസ്താവനകളിൽ പെട്ടതാണ്

ഇന്ന് ഇന്ത്യയെ  സ്വേച്ഛാധിപത്യത്തിന്റെ തുറങ്കലിൽ അടക്കണം എന്ന് ആഗ്രഹിക്കുന്ന അജണ്ട മസ്തിഷ്കങ്ങൾക്ക് ഈ രാജ്യത്തിൻറെ പാരമ്പര്യത്തെയും സംസ്കാരത്തെയും വിട്ടുകൊടുക്കുകയില്ല അതിന് പിറന്ന മണ്ണിനോട് കൂറില്ലാത്ത മനുഷ്യർ ഇന്ത്യൻ മണ്ണിൽ ഇല്ലാതാക്കണം

ഇസ്ലാം ലോക മതമാണ് ലോകനാഥന്റെ വെളിപ്പാടിനാൽ രൂപീകരിക്കപ്പെട്ട മതം.
മനുഷ്യനെ സൃഷ്ടിച് അവൻറെ മാനസികവും ശാരീരികവു  ആയ എല്ലാ ഇച്ഛകളെയും അറിയുന്ന അനുഗ്രഹീത സൃഷ്ടാവിന്റെ മതം അതിനെ ചവിട്ടിത്താഴ്ത്താനോ തുടച്ച് നീക്കാനോ സാധ്യമല്ല എത്ര ചവിട്ടി താഴ്ത്തുന്നു അത്രത്തോളം ഉയരങ്ങളിലേക്ക് മനുഷ്യമനസ്സുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഒരു ദർശനമാണ് സമാധാനം എന്ന അർത്ഥമുള്ള ഇസ്ലാം എന്ന ദർശനം വിശുദ്ധ ഖുർആൻ പറഞ്ഞുവല്ലോ പ്രപഞ്ചനാഥൻ അതിലൂടെ സംസാരിക്കുന്നു "നാമാണ് ഇതിനെ അവതരിപ്പിച്ചത് നാം തന്നെ ഇതിനെ സംരക്ഷിക്കുകയും ചെയ്യും"  അത് നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ് അതിന് ഇന്നത്തെ ലോക ജനങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്

ഇസ്ലാം മറ്റൊരു മനസ്സിലേക്ക് പകരുക എന്നത് വളരെ എളുപ്പമുള്ള കാര്യം തന്നെയാണ് കാരണം സമാധാനത്തിലൂടെയാണ് ഇസ്ലാം സംസാരിക്കുന്നത് ഇസ്ലാമിക ആദർശം മുഴുവൻ സമാധാനമാണ് അതിനാൽ അതിനെ ലളിതവും വൈവിധ്യങ്ങൾ കൂടാതെയുള്ള സംസാരത്തിലൂടെയും അവതരിപ്പിക്കുക എന്നുള്ളതാണ് ഒരു പ്രബോധകൻ ചെയ്യേണ്ടത്. ഇന്നത്തെ ഇന്ത്യ എന്ന സങ്കല്പം വേണ്ട  മനുഷ്യരെ ഇന്ത്യ മാറിയിട്ടില്ല ഇന്ത്യയിലെ മസ്തിഷ്കങ്ങളാണ് മാറിയത് അതിനാൽ ആ രീതിയിൽ നമുക്ക് ചിന്തിക്കാം.
സാങ്കേതികവിദ്യ വളരെ ഉച്ചി നിൽക്കുന്ന ഒരു നൂറ്റാണ്ടിലാണ് ഇന്ന് മനുഷ്യൻ ജീവിക്കുന്നത് ഒരു ദർശനത്തെ അവഹേളിച്ചു സംസാരിക്കുന്നതും ഉടനെ തന്നെ ആ ദർശന പ്രേമികൾ മാറ്റിയെടുക്കുന്നതും നാം കാണാറുണ്ട് അത് ചിലപ്പോൾ പരിഗണിതം ആകാം അല്ലെങ്കിൽ പരുഷമാകാം എന്നാൽ ഒരു മുസ്ലിമിന് ഒരു രാഷ്ട്രീയ രാജ്യത്ത് ജീവിക്കുമ്പോൾ ഉണ്ടാകേണ്ട ഗുണങ്ങൾ മതഗുരുവായ പ്രവാചകൻ കാണിച്ചു തന്നിരിക്കുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ മക്കയിൽ നിന്നുംമദീനയിലേക്ക് പാലായനം ചെയ്തു അവിടുത്തെ ഭരണാധികാരം പ്രവാചകൻ ഏറ്റെടുക്കണമെന്ന് അനുവദരന്മാർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അവിടെ ഒരു രാഷ്ട്രീയ സംവിധാനം നിശ്ചയിക്കുകയും അവിടുത്തെ ജൂത ഗോത്രങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു മുസ്ലിം ജൂത പൗരന്മാർ ഒരു രീതിയിലും വർഗീയമായി ചിന്തിക്കരുതെന്ന് ആശയം പഠിപ്പിച്ചുകൊടുത്തു തൻറെ അനുചരന്മാരോട് ഇനി വരുന്ന തൻറെ സമൂഹത്തിന് പ്രവാചകന്‍ താക്കീതെന്ന രൂപത്തിൽ നൽകുന്ന ഒരു പ്രവാചക വചനമുണ്ട്
പ്രവാചകൻ പറയുന്നു
"വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗീയതയ്ക്ക് വേണ്ടി സമരം ചെയ്യുന്നവനും വർഗീയതക്ക് വേണ്ടി ജീവൻ വെടിയുന്നവനും നമ്മിൽ പെട്ടവനല്ല"
ഇസ്ലാം മാനുഷിക ചിന്തകളെ  നോക്കി കാണുന്നത് സമാധാനത്തിലൂടെ ആണ് അതിനാൽ തന്നെ യുക്തിപരമായും തന്റെയും തന്നെ  ശ്രവിക്കുന്നവന്റെയും
 ഇടയിൽ സാഹോദര്യ മര്യാദകൾ നിലനിർത്താൻ അവൻ വേണ്ടുവോളം ശ്രദ്ധിക്കേണ്ടതാണ് 
 ഒരു പ്രബോധകൻ ഒരിക്കലും അക്ഷമനായി കൊണ്ട് കാര്യങ്ങൾ നോക്കി കാണരുത് ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് ഉള്ളത് പോലെ തന്നെ മറ്റവന് തനിക്ക് ഹിന്ദുവും ക്രിസ്ത്യനും ബുദ്ധനും ആയി  ജീവിക്കാനുള്ള അവകാശം ഉണ്ട് ഇസ്ലാമിൻറെ നേതാവ് സൃഷ്ടാവിന്റെ ദൂതൻ നമ്മെ ഉണർത്തിയതാണ് ഈ ഭൂമിയിൽ കിടക്കുന്ന ഒരുത്തരി മണ്ണിൽ പോലും ഈ  ഭൂമിയുടെ മേലുള്ള അവകാശമുണ്ട് അതിനാൽ സത്യമതത്തിലേക്ക് ഒരു മനുഷ്യമനസ്സിനെ ആകർഷിപ്പിക്കുന്നതിന് ശാന്തിയുടെ മാർഗ്ഗത്തെ സ്വീകരിക്കണം പ്രവാചക കരുണയെ പഠിക്കണം. യുക്തിയോടെ താൻ പറയുന്ന കാര്യങ്ങളിൽ അവഗാഹം ഉണ്ടായിരിക്കണം എന്തിന് വേണ്ടിയാണ് താൻ ഈ പ്രവർത്തനത്തിന് ഇറങ്ങുന്നത് എന്ന് ഉത്തമ ബോധം ഉണ്ടായിരിക്കണം ആരെയും ഒരു രീതിയിലും ദുസ്സാഹപ്പെടുത്തരുത്
മനസ്സിൽ ഇസ്ലാമിനെക്കുറിച്ചുള്ള വിമുഖത സൃഷ്ടിക്കുന്ന രൂപത്തിൽ അവതരിപ്പിക്കരുത്.
ഇസ്ലാം ബലാൽക്കാരത്തെ വെറുക്കുന്നു പഞ്ചനാഥൻ തന്നെ പറഞ്ഞല്ലോ "ഈ മതത്തിൽ ബലാൽക്കാരമില്ല"
നാംപരസ്പരം അവരുടെ ആശയങ്ങളെയും കേൾക്കാൻ തയ്യാറാവണം എങ്കിൽ മാത്രമേ അവർ നമ്മളെയും കേൾക്കും അത് ഇന്ത്യ രാജ്യത്തിൻറെ മതേതരത്വം ബഹുസ്വരത  നിലനിർത്താൻ സഹായിക്കും.    
 
                                   Amina M
                                     D1 A/U
                 

Tuesday, November 15, 2022

സ്വയം എഴുതിയ വിധി

 


അസ്വസ്ഥമായ മനസ്സിനെ വരുതിയിലാക്കാൻ വേണ്ടിയാണ് ഞാൻ പുകച്ച് തുടങ്ങിയത് . . .
ഒന്നെന്ന് കരുതി തുടങ്ങിയത് പിന്നെ അവസാനിക്കുന്നത് ദിവസവും ഒരു പാക്കിൽ എങ്കിലും ആണ് . . .

ഉള്ളിൽ ഒരു വിങ്ങലും വിഷമങ്ങളും നിഞ്ഞപ്പൊ മറക്കാനായി അഭയം പ്രാപിച്ചത് ചവർപ്പേറിയ കാപ്പി നിറത്തിലുള്ള ഒരു കുപ്പി ദ്രാവകത്തിലും . . .
മറന്നിരുന്നു ഞാൻ എന്റെ എല്ലാ സങ്കടങ്ങളും ദുരിതങ്ങളും, പക്ഷേ ഒരു അൽപ നിമിഷത്തേക്ക് മാത്രം...,
ഒരിക്കലും വിഷമങ്ങൾ തേടിയെത്താതിരിക്കാൻ ഞാൻ എന്നും എപ്പോഴും കുടിച്ചു തുടങ്ങി, 1കുപ്പി എന്നുള്ളത് daily 5 ഓ, 6 ഓ ആയി ബോധമുണ്ടായിരുന്നില്ല എന്ന് മനസ്സിലാവുന്നത് കുടിച്ച് കൊണ്ട് ചെയ്ത് പോയ പ്രവർത്തികൾ ഓർത്ത് കുറ്റബോധം വരുമ്പോൾ മാത്രമാണ്, പക്ഷേ അതിന്റെ ആയുസും ഒരു കുപ്പി പൊട്ടിക്കുന്നത് വരെ എന്ന് നിർണയിച്ചിട്ടുണ്ട് ...
 ഉള്ളിൽ വല്ലാതെ എരിച്ചിലും പുകച്ചിലും തോന്നി തുടങ്ങിയിട്ട് കാലമേറെയായി, ചുമയെ തടയാനെന്ന വണ്ണം പൊത്തിയ കൈകളിൽ കണ്ടത് രക്തമയം ...

BLOOD CANCER !!!
ഇന്നിപ്പോ ഈ വാർഡിൽ വേദന സഹിച്ച് പെട്ടെന്നുള്ള മരണത്തെ ആഗ്രഹിച്ച് കിടക്കുമ്പോ, ഒരുപാട് തവണ സ്വയം ചോദിച്ച് ഉത്തരം കണ്ടത്തെൻ കഴിയാതെ വന്ന ചോദ്യങ്ങളാണ് -"വിഷമങ്ങൾ മറക്കാനുള്ള വഴി തേടിയപ്പോൾ സന്തോഷം കണ്ടത്താൻ തനിക്ക് കഴിഞ്ഞുവോ ? എന്താണ് തനിക്കിതിൽ നിന്നും നേടാനായത് ? എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം ?...
വിഷമങ്ങൾ മറക്കാനും അസ്വസ്ഥതകൾ മാറാനും നാം കണ്ടെത്തുന്ന ലഹരി എന്ന മാർഗങ്ങൾ പിന്നീട് എത്തിക്കുന്നത് ഒരു പടു കുഴിയിലേക്കാണ്, ഒരു വലിയ തീരാനഷ്ട്ട ത്തിലേക്ക്...
So, Turn away from drug for your better future.

                                                  Thesni
                                                  D3 Eco

Wednesday, November 9, 2022

നരബലി വിതക്കും ലഹരി



നൊന്തുപെറ്റ അമ്മതൻ കണ്ഠത്തിൽ കഠാരായിറക്കിയപ്പോൾ
കൈകൾ വിറച്ചില്ല
കാരണം ....
ലഹരി അയാളിലെ കാരുണ്യം വറ്റിച്ചു.

ആറുവയസ്സുള്ള പെതലിനെ
പിച്ചിച്ചീന്തിയപ്പോൾ
മനസ്സ് വിങ്ങിയില്ല.
കാരണം ...
ലഹരി അയാളിലെ വാത്സല്യത്തെ പിഴുതെറിഞ്ഞു

നിരപരാധിയാം യുവാവിനെ
നാൽപ്പത് കഷണമായ് നുറുക്കി യെടുത്തപ്പോൾ
ഹൃദയം പിടച്ചില്ല
കാരണം ...
ലഹരി അയാളിലെ മനുഷ്യത്വം മണ്ണിട്ടുമൂടി.

മൃഗീയമായ്  നുറുക്കി മനുഷ്യ മാംസം 
ആർത്തിയോടെ ഭുജിച്ചപ്പോൾ
അൽപ്പം പോലും അറപ്പ് തോന്നിയില്ല.
കാരണം . . . .
ലഹരി അയാളെ അധമനിൽ അധമനാക്കി

                               Shaheena
                                   FA D3

Wednesday, November 2, 2022

നാലറ

നാലറ
ഏട്ടും പൊട്ടും തിരിയാത്ത
കുഞ്ഞിക്കിളിയുടെ
പറക്കാൻ കൊതിച്ച ചിറകുകൾ കൂട്ടിപ്പിടിച്ച്
വിശാലമായ ഭൂമിയിൽ നാലറക്കുളിൽ കൊണ്ടാക്കീട്ട് പറഞ്ഞു
ഇതാണ് ലോകം ആസ്വദിക്കൂ..

                                           Ayishath nihala
                                            Preliminary 2nd