കറ വീണ നൂലിനാൽ
ഈ രാത്രിയിത്രമേൽ ഇരുണ്ടതായി
എൻ മൗനത്തിന്റെ
നോവിനാൽ തന്നെയാ
രാവിന്നുമിത്രമേൽ നിശബ്ദമായി
എൻ ഹൃദയത്തിൻ
വിശാലത കൊണ്ടിതാ
ആകാശമിത്രമേൽ പരന്നതായി
എൻ കൊച്ചു സന്തോഷം
പൊട്ടിത്തെറിച്ചന്ന്
മാനത്തെ നക്ഷത്രമായി മാറി
എൻ പൊൻകിനാവുകൾ
ചേർത്തുവെച്ചിന്നിതാ
ഈ നിലാവിത്രമേൽ വെണ്മയേറി
എൻ കിനാക്കൂട്ടിലെ
കിണ്ണത്തിൽ ചാലിച്ച
വർണ്ണത്താൽ തീർത്തൊരു പൊൻ നിലാവ്
Shirin fairooz
BA AFZAL UL ULAMA SECOND YEAR
"എൻ ഹൃദയത്തിൻ
ReplyDeleteവിശാലത കൊണ്ടിതാ
ആകാശമിത്രമേൽ പരന്നതായി"
Splendid✨
Keep it Up
Barakallah 💕
🥳🥳🥰
DeleteWhat a നിലാവ് ❤️
ReplyDeleteAdipoli...❣
ReplyDeleteبارك الله يا اختي
ReplyDeleteما شاء اللّه 🤩
ReplyDeleteAdipoli🔥