കെട്ടിടം താഴ്‌ന്നുപോകയായ്
ചുറ്റുമായ് ഇരുകുന്നു തന്നെ
കണ്ണീരിലായ പുഴയോളങ്ങൾ
കതിരിൻ മണിയിതാ ചാവേറുപോൽ
വയറിനായ് ഒന്നും നൽകാനാകതെ
പിടയുന്നൊരു തെന്നൽ അൽപ്പം രക്തത്തിനായ്
സ്വന്തമാം രക്തഭൂമിയിൽ
കൈയ്യിലിരിപ്പതുതൻ കളിപ്പാട്ടം
മണ്ണിലായ് കുളിച്ചു നിൽപ്പൂ
തന്നെത്തേടി ആരുമാവഴി വന്നീല
രക്ഷകരായ അയൽക്കാർ തൻ കുടുംബമോ തകർത്തു
ഉദിച്ചു സംശയം കുഞ്ഞാറ്റയിൽ
താനോ അവരോ ശരിയിൽ ഈ മണ്ണിനായ്
തോറ്റതായ് തുടരേണ്ടതോ ഈ ജീവിതം
ജയിക്കേണ്ടതോ താൻ സ്വന്തമാൾക്കാർക്കുവേണ്ടി
തുടരുമീ യുദ്ധം അണയില്ലിതു
സമാധാനം പിറക്കുമീ മണ്ണിൽ
അന്നു ഞാനും കളിക്കുമീപാവയാൽ
സർവേശ്വരാ ശക്തി നൽകേണമേയെന്നിൽ
ചുറ്റുമായി തുടരുന്ന പീഢനങ്ങളെ
അറുത്തു മാറ്റുവാനായ്
പറയുമീ സോദർ സ്വാതന്ത്രമെന്തെന്ന്
പറക്കുമീ പാരിൽ തീകൊടിയേന്തി
No comments:
Post a Comment