Thursday, December 7, 2023

കുഞ്ഞാറ്റ

നിൽപ്പതുനോക്കി ബഹുമുഖമാം
കെട്ടിടം താഴ്‌ന്നുപോകയായ്
ചുറ്റുമായ് ഇരുകുന്നു തന്നെ
കണ്ണീരിലായ പുഴയോളങ്ങൾ
കതിരിൻ മണിയിതാ ചാവേറുപോൽ
വയറിനായ് ഒന്നും നൽകാനാകതെ 
പിടയുന്നൊരു തെന്നൽ അൽപ്പം രക്തത്തിനായ് 
സ്വന്തമാം രക്തഭൂമിയിൽ

കൈയ്യിലിരിപ്പതുതൻ കളിപ്പാട്ടം
മണ്ണിലായ് കുളിച്ചു നിൽപ്പൂ
തന്നെത്തേടി ആരുമാവഴി വന്നീല
രക്ഷകരായ അയൽക്കാർ തൻ കുടുംബമോ തകർത്തു
ഉദിച്ചു സംശയം കുഞ്ഞാറ്റയിൽ
താനോ അവരോ ശരിയിൽ ഈ മണ്ണിനായ് 
തോറ്റതായ് തുടരേണ്ടതോ ഈ ജീവിതം
ജയിക്കേണ്ടതോ താൻ സ്വന്തമാൾക്കാർക്കുവേണ്ടി 

തുടരുമീ യുദ്ധം അണയില്ലിതു
സമാധാനം പിറക്കുമീ മണ്ണിൽ
അന്നു ഞാനും കളിക്കുമീപാവയാൽ
സർവേശ്വരാ ശക്തി നൽകേണമേയെന്നിൽ
ചുറ്റുമായി തുടരുന്ന പീഢനങ്ങളെ
അറുത്തു മാറ്റുവാനായ്
പറയുമീ സോദർ സ്വാതന്ത്രമെന്തെന്ന്
പറക്കുമീ പാരിൽ തീകൊടിയേന്തി

Monday, December 4, 2023

പൂവേലി

മുത്തുമരതകമായ് മാറി നീ
പുതുനാമ്പായ് ഉദിച്ചു നീ
സർഗാത്മകമാം വെളിച്ചത്തിനുള്ളിൽ 
ജനിപ്പതുനീ പല വർണങ്ങളിലായ്

എൻ ഉള്ളു നിറഞ്ഞുനിൽപ്പതു വേലിയിൽ
അഴകാർന്ന അയൽക്കാരനിലും
കനിഞ്ഞിടുന്നു നീ സ്നേഹാമൃതം 
കൺകുള്ളിർന്നെന്നിൽ
നിന്നെ നോക്കിടുമീ നേരം

പറന്നെത്തലായ് വണ്ടും പൂമ്പാറ്റയും 
നുകർന്നിടുന്നു നിന്നിൽ തേൻതുള്ളികൾ 
വീശിടുമീ കാറ്റിലായ് നിൻ വെന്മയാം 
സുഗന്ധം നിറച്ചീടുന്നു

പൂവേലിയിൽ നിന്നും കിട്ടുമാ
സുരഭിലാന്തരീക്ഷം
പണിയുമാ മതിലിനാൽ കിട്ടുമോ ചുറ്റും!