Thursday, April 30, 2020


കൊറോണ കവിതകൾ




സോപ്പിന്റെ പതയിൽ തീരുന്നവൻ, 
സാനിറ്റൈസറിനെയും ഡെറ്റോളിനെയും ഭയക്കുന്നവൻ.

മനുജനെ ഭീതിമുനയിൽ 
താളം തുള്ളിക്കുമ്പോൾ...

ലോക്ക് ഡൗണും ക്വാറന്റീനും പരിച തീർത്ത് മുന്നേറുന്നു...
അക്രമവും കൊലപാതകവും കുത്തനെ കുറച്ച്, 
പീഡനവും ലഹരിവേട്ടയും ഉന്മൂലനം ചെയ്ത്...

തോണ്ടി നടന്നിരുന്ന തോണ്ടൽ വിദഗ്ധരെയെല്ലാം തോണ്ടി കുഴപ്പിച്ച കാലം......
വാസം വീട്ടിലെങ്കിലും...

അറിയാത്ത വീടിനെയും തൊടിയേയും തൊട്ടറിയിച്ച്, 
കാണാത്ത വീട്ടുകാരെ കണ്ടുകൊണ്ടിരുത്തി... 

തിന്മകളെ താഴിട്ടു പൂട്ടി.......... അനിയന്ത്രിതമായി  പല ജീവനുകളെടുത്ത 
നീ .................. 
നായകനോ.......... അതോ...... വില്ലനോ... 

  
                                  നദാ സുഹൈൽ








സാമ്രാജ്യത്വത്തിൻ വേലിക്കെട്ടുകൾ തകർത്ത്

സായുധസമ്പന്നതയുടെ നെറുകയിലേറി

നിരത്തുകൾ നിശ്ചലമാക്കി,

ധാരാളിത്തത്തെ പിടിച്ചുട്ടുകെട്ടി

ആർഭാടങ്ങളെ ആട്ടിയകറ്റി.

വീടകം ഉലകമായ് പരിവർത്തനപ്പെടുത്തി

മെയ് അകന്നാലും ,
മനസ്സ് അകലാതെ കാത്ത്

വർണ്ണവും വർഗ്ഗവും നോക്കാതെ

പണപ്പെരുപ്പമളക്കാതെ 

വിവേചനത്തിൻ അതിർത്തികൾ ഭേദിച്ച്

മതേതരത്വത്തെ വരച്ചു കാട്ടി

മനുഷ്വത്വത്തിൻ ആദ്യ പാഠം പകർന്ന

കൊറോണാ...... നിനക്ക് കൃപ...!
                       


                                ഹംദ 

Tuesday, February 18, 2020

പൗരത്വ രേഖ

       




മത ജാതി വർഗ്ഗത്തിൻ വേലികൾ കെട്ടാതെ

അണിയായ് നിരന്നാ അസംബ്ലിയിലും,

നിരതെറ്റാതെ നിന്നന്ന് ഇടറാതെ ചൊല്ലി-

ഞാൻ ഈ ഇന്ത്യ എന്നുടെ രാജ്യമെന്ന്,

ഇന്ത്യക്കാരെല്ലാം എൻ സോദരെന്നും,

പാഠപുസ്തകത്തിൻ മറിയുന്ന താളിലും

കണ്ടു ഞാനൊട്ടേറെ യോദ്ധാക്കളെ

അധിനിവേഷത്തിന്റെ അടിമത്വമിന്ത്യയിൽ

അടിവേരുറച്ചങ്ങ് നിന്ന കാലം

അടികൊണ്ട് വെടിയേറ്റ് പടവെട്ടി ഹിന്ദുവും-

കൃസ്ത്യൻ മുസൽമാനുമൊന്നുചേർന്ന്

വർഗ്ഗ വിഭാഗീയ വേലികൾക്കപ്പുറം

നിലകൊണ്ടു ഇന്ത്യ തൻ മക്കളായി

ത്യാഗം സഹിച്ചവർ ധീരദേശാഭിമാനികൾ-

സ്വരക്തത്താൽ കുറിച്ചിട്ട രാജ്യമിതിൽ

ജനാധിപത്യത്തിൻ കവചങ്ങളറിയാതെ

സ്വേഛാധിപത്യമായ് പരിണമിച്ചു

മതേതരത്വം വൃഥാവാക്കായ് മാറുമ്പോൾ

പൗരന്മാരെല്ലാം അന്യരായ് തീരുമ്പോൾ

അഭിപ്രായ പ്രകടനമപരാധമീ മണ്ണിൽ

ഇന്ത്യ എൻ രാജ്യമെന്നുരുവിട്ട കാലമി-

ന്നൊരു പാഴ്കിനാവായ് കണ്ടിടേണം

ത്യാഗരക്തം ചിതറിത്തെറിച്ചയീ മണ്ണിലേ-

ക്കൊരു തുള്ളി കണ്ണീർ പൊഴിച്ചിടട്ടെ..!

ഭരണഘടനയെ കാറ്റിൽ പറത്തുന്ന

ഫാസിസ്റ്റ് ഭരണകൂടങ്ങളോർക്കൂ...

പൂർവ്വികൾ തന്നുടെ രക്തം കലർന്നയീ

മണ്ണൊന്നു മാത്രം മതിയാവുകില്ലേ

ഞാനുമീ ഇന്ത്യ തൻ പൗരനാണെന്ന്

തെളിയിക്കും രേഖയായ് പരിഗണിക്കാൻ....!!?



                                                 ആസിയ ഹംദ
                    അഫ്‌സലുൽ ഉലമാ ഡിഗ്രി മൂന്നാം വർഷം