Thursday, December 12, 2019



 വർഗ്ഗീയത തുലയട്ടെ 




വിജയത്തിൻെറ ആരവങ്ങളിൽ
വാനിൽ പറക്കുന്നു പതാകകളെല്ലാം
ചോര മണക്കുന്നു !
ലിഖിതങ്ങളിലൊതുക്കി വെച്ച
വാഗ്ദാന ചിത്രങ്ങൾക്കെല്ലാം
ചുവപ്പ് ഛായം !   
ആർത്തിരമ്പുന്ന മുദ്രവാക്യങ്ങളിൽ 
അലയടിക്കുന്ന വികാരം 
കലാപം മാത്രം.......
രാഷ്ട്രീയമേ ..........
നീ,ഇന്ന് ആത്മീയത നഷ്ട്ടപ്പെട്ട മതം !   





                                                                    
                                             ~ ആസിയ ഹംദ. ടി 
 അഫ്സലുൽ ഉലമ ഡിഗ്രി മൂന്നാം വർഷം








Tuesday, November 12, 2019

Blog Insights 1.0



____________________________________________________________


ഏടുകൾ




പുലർച്ചെ 
പാറിവന്ന്
പുലമ്പുന്ന 
വെട്ടിനും കുത്തിന്നും 
അഴിമതിക്കും അരങ്ങായി 
കഞ്ചാവും വേട്ടയും പീഡനവും 
കൊലപാതകവും ആരവമാക്കി 
കളരി മുതൽ കായികം വരെ 
വെച്ച് വിളമ്പുന്ന 
കല്യാണവും ശ്രാദ്ധവും 
ദിനം പ്രതി കുറയ്ക്കാതെ 
മൃത്യു വരിച്ചവരെ അവഗണിക്കാതെ 
ചെക്കനെയും പെണ്ണിനേയും 
വെച്ച് നോക്കാവുന്ന 
കൂലി കൂട്ടി ജോലി തരുന്ന 
പരസ്യത്തിൽ പൊതിഞ്ഞ 
ഇരുപതു പേജിന്റെ
പേര്; പത്രം           
                                                 ~നദ ഷെറിൻ
                                 അഫ്സൽ ഉലമ ഡിഗ്രി മൂന്നാം വർഷം
                                                        


An artist show things that others are terrified of  expressing.
                                      ~Louise Bourgeois                                             


                                            ~ Painting by ASNIFAL HUDHA

                                AFSAL UL ULAMA PRELIMINARY(YEAR 2)

_____________________________________________________________________________
               S U R V I V O R.
                                              

 Her tears, you don’t care

Nor her cries, you listen to.

You ignore the miseries of her,
Of her, who call out for help.
When you shot her down,
You didn’t think of the little ones,
The ones at home who had been waiting for her,
For the sweets, for now it was sour.
You cut her wings off,
And locked her up,
Yet when she tried and tried,
You never let her fly.
You threw stones at her,
Called her misfortune and torn,
For the truth be told,
You fabricated her that way.
Yes, you made her all that she is called now.
She was never a part of all that.
And yet she is a survivor.                                                       
~SAFA MOHAMMED IQBAL
B.A. FUNCTIONAL ARABIC (YEAR 1)
____________________________________________________________________________



Turn sadness into strength madness into art.

                             ~Christy Ann Martin



~ Art work by Swaliha Jasmine C.P. 
Afsal Ul Ulama Preliminary (Year 2)

______________________________________________________________

                                                              ഉമ്മ



    ഉച്ചത്തിൽ ഊക്കോടെ കരഞ്ഞു,
    ഉദരത്തിൻ ഉള്ളിൽ നിന്നും,
    ഊമയായി ഉതിർന്നു. 
    ഉദരത്തിൽ വേദന, 
    'ഉമ്മ' ആയി അധരത്തിൽ പതിഞ്ഞു.
    ഉണ്ണിയും ഉമ്മയേറ്റ,
    ഊക്കോടെ കരഞ്ഞു.
    ഉരുകി തീരുന്ന വേദനയിലും,
    ഉറ്റവർ ഉന്മാദിച്ചു, പിന്നെ, 
    ഊട്ടിയതും,
    ഉറക്കിയതും,
    ഉടുപ്പിച്ചതും, 
    ഊഞ്ഞാലാട്ടിയതും, 
    ഉമ്മ വെച്ച ഉമ്മ തന്നെ.
                                   ~സന .പി.എം               
                                  അഫ്സൽ ഉലമ ഡിഗ്രി രണ്ടാം വർഷം

                                                                                                                            
I dream my painting, and then I paint my dream.
                     ~Vincet Van Gogh


~Doodle Art by ASNIFAL HUDHA 
Afsal Ul Ulama Preliminary (Year 2)




_________________________________________________________________________________

കടൽ




(Photography by Safa Mohammed Iqbal B.A. Functional Arabic Year 1)

ആദ്യമായി കടൽ കണ്ടപ്പോൾ
ഭീകര ജലധാരയായി ഇരമ്പി വന്ന്
അവനെ വിഴുങ്ങുമോ എന്ന് അവൻ പേടിച്ചതേയുള്ളു.
അന്ന് അമ്മയുടെ നെഞ്ചോടു ചെവിചേർത്തു പതുങ്ങി- 
എങ്ങനെയോ കടൽ രാക്ഷസനിൽ നിന്നും രക്ഷപ്പെട്ട തോർക്കുന്നു.
അന്ന് കടൽ അവനെ നോക്കി ആർത്തട്ടഹസിച്ചു.
പന്തുമായി കടൽത്തീരത്തെത്തിയ ഒരു ഓർമ്മ മനസ്സിലുണ്ട്.
അന്ന് അവൻ ഊക്കോടെ അടിച്ചുതെറിപ്പിച്ച- 
പന്ത് തിരികെ നൽകി കടലുമാവാനോടൊപ്പം കളിച്ചു.
കടലിന്ന് അവൻ്റെ ചങ്ങാതിയായിരുന്നു.
അന്ന് കടൽ അവനോടൊപ്പം കളിച്ചു ചിരിക്കുകയായിരുന്നു.
പിന്നെ മറ്റൊരു കാലവും കോലവും ഓർക്കുന്നു.
പ്രിയതമയുടെ  വിരലുകളിൽ വിരലിറുക്കി- 
ദൂരെ കടലിലേക്ക് നോക്കിയപ്പോൾ പ്രെണയപനിനീർ ചായില്യം.
സന്ധ്യകിരണങ്ങളായി ഒഴുക്കി പ്രേമരാഗം മൂളുന്നുണ്ടായിരുന്നു കടലലകൾ.
പിന്നീടൊരിക്കൽ ആ പൂഴിമണ്ണിൽ ഏകനായി മൂകനായി നിന്നതും ഓർക്കുന്നു.
അന്ന് കാൽ തഴുകി അവനോടൊപ്പം ഇരമ്പി കരയുന്നുണ്ടായിരുന്നു കടലും.
ഒടുവിൽ, ജീവിത സാഗരത്തിൽ എവിടെയോ അടിതെറ്റി ആഴങ്ങളിലേക്ക്-
ആണ്ട് പോയപ്പോൾ വയറുനിറച്ചു ഊട്ടി, കുളിപ്പിച്ച്,
ഉറക്കി കരയുടെ മടിയിൽ കൊണ്ട് ചെന്ന് കിടത്തി-
തിരിച്ചുപോകുമ്പോൾ, കടൽ ചരമഗീതം പാടുന്നുണ്ടായിരുന്നു.



           ~ആമിന എ.
  അഫ്സൽ ഉലമ ഡിഗ്രി രണ്ടാം വർഷം
(Photography by Safa Mohammed Iqbal 
B.A. Functional Arabic Year 1)

                                                                                                                                                   

Inspiration exists but its has to find you working.
                                  ~Pablo Picasso 



                                                              ~Pencil drawing by Swaliha Jasmine C.P 
                                                     Afsal Ul Ulama Preliminary (Year 2)
_____________________________________________________________________________


            ഒരു വഴിയോര വൃക്ഷം 


(Photography by Safa Mohammed Iqbal B.A. Functional Arabic Year 1)


പുഴ കവിഞ്ഞു ശക്തിയോടെ വെള്ളം വന്നപ്പോൾ 
അവനെ ഞാൻ മാറോടണച്ചു പിടിച്ചു.
വെള്ളം ഇറങ്ങുന്നത് വരെ എന്നിൽ ചായ്ഞ്ഞു 
അവനുറങ്ങി ;ഭീതിയില്ലാതെ ...
''ഹാ ..!!കൈകാലുകൾ വേദനിക്കുന്നു...
കൊത്തിനുറുങ്ങുന്ന വേദന!
മെല്ലെ ഒന്ന് കണ്ണ് തുറന്ന് നോക്കി.
അവൻ ഉണർന്നിട്ടുണ്ട്.വികൃതികൾ കാണിക്കുകയാവും, 
ഞാൻ ഒന്നുകൂടി കണ്ണടച്ച് മയങ്ങി.
''ഹാ ...മോനെ ...!''ഹൃദയം പറിക്കുന്ന വേദന!
ഇതുവരെ തുടിച്ചിരുന്ന എൻ്റെ ഹൃദയമിതാ വേറിട്ട് കിടക്കുന്നു...
എല്ലാ ഭാഗത്തെയും ജീവരക്തം എത്തിച്ചേരുന്ന ധമനികൾ 
ഇതാ പൊട്ടി കിടക്കുന്നു...
അവൻ എല്ലാം വലിച്ചു പൊട്ടിക്കുകയാണ്..
ഒരു തുള്ളി രക്തം പോലും എനിക്കായ് 
ഒഴുകാൻ ബാക്കി വെയ്ക്കാതെ ..
അവനെയും കൂട്ടിപിടിചു ഞാനുമൊന്നു മയങ്ങി ;
സ്നേഹബന്ധത്തിന്റെ ചൂടേറ്റ് ഉറങ്ങി .
''മോനേ ...വേദനിക്കുന്നെടാ ...അമ്മയ്ക്ക് വേദനിക്കുന്നു ...!''
                            ~മുർഷിദ കളത്തിങ്ങൽ  
അഫ്സൽ ഉലമ ഡിഗ്രി രണ്ടാം വർഷം      
(Photography by Safa Mohammed Iqbal
B.A. Functional Arabic Year 1)
                                              




                     




   വർഗ്ഗീയത തുലയട്ടെ 


വിജയത്തിൻെറ ആരവങ്ങളിൽ
വാനിൽ പറക്കുന്നു പതാകകളെല്ലാം
ചോര മണക്കുന്നു !
ലിഖിതങ്ങളിലൊതുക്കി വെച്ച
വാഗ്ദാന ചിത്രങ്ങൾക്കെല്ലാം
ചുവപ്പ് ഛായം !   
ആർത്തിരമ്പുന്ന മുദ്രവാക്യങ്ങളിൽ 
അലയടിക്കുന്ന വികാരം 
കലാപം മാത്രം.......
രാഷ്ട്രീയമേ ..........
നീ,ഇന്ന് ആത്മീയത നഷ്ട്ടപ്പെട്ട മതം !   

                                                             
                                             ~ ആസിയ ഹംദ. ടി 
 അഫ്സലുൽ ഉലമ ഡിഗ്രി മൂന്നാം വർഷം










പൗരത്വ രേഖ

       




മത ജാതി വർഗ്ഗത്തിൻ വേലികൾ കെട്ടാതെ

അണിയായ് നിരന്നാ അസംബ്ലിയിലും,

നിരതെറ്റാതെ നിന്നന്ന് ഇടറാതെ ചൊല്ലി-

ഞാൻ ഈ ഇന്ത്യ എന്നുടെ രാജ്യമെന്ന്,

ഇന്ത്യക്കാരെല്ലാം എൻ സോദരെന്നും,

പാഠപുസ്തകത്തിൻ മറിയുന്ന താളിലും

കണ്ടു ഞാനൊട്ടേറെ യോദ്ധാക്കളെ

അധിനിവേഷത്തിന്റെ അടിമത്വമിന്ത്യയിൽ

അടിവേരുറച്ചങ്ങ് നിന്ന കാലം

അടികൊണ്ട് വെടിയേറ്റ് പടവെട്ടി ഹിന്ദുവും-

കൃസ്ത്യൻ മുസൽമാനുമൊന്നുചേർന്ന്

വർഗ്ഗ വിഭാഗീയ വേലികൾക്കപ്പുറം

നിലകൊണ്ടു ഇന്ത്യ തൻ മക്കളായി

ത്യാഗം സഹിച്ചവർ ധീരദേശാഭിമാനികൾ-

സ്വരക്തത്താൽ കുറിച്ചിട്ട രാജ്യമിതിൽ

ജനാധിപത്യത്തിൻ കവചങ്ങളറിയാതെ

സ്വേഛാധിപത്യമായ് പരിണമിച്ചു

മതേതരത്വം വൃഥാവാക്കായ് മാറുമ്പോൾ

പൗരന്മാരെല്ലാം അന്യരായ് തീരുമ്പോൾ

അഭിപ്രായ പ്രകടനമപരാധമീ മണ്ണിൽ

ഇന്ത്യ എൻ രാജ്യമെന്നുരുവിട്ട കാലമി-

ന്നൊരു പാഴ്കിനാവായ് കണ്ടിടേണം

ത്യാഗരക്തം ചിതറിത്തെറിച്ചയീ മണ്ണിലേ-

ക്കൊരു തുള്ളി കണ്ണീർ പൊഴിച്ചിടട്ടെ..!

ഭരണഘടനയെ കാറ്റിൽ പറത്തുന്ന

ഫാസിസ്റ്റ് ഭരണകൂടങ്ങളോർക്കൂ...

പൂർവ്വികൾ തന്നുടെ രക്തം കലർന്നയീ

മണ്ണൊന്നു മാത്രം മതിയാവുകില്ലേ

ഞാനുമീ ഇന്ത്യ തൻ പൗരനാണെന്ന്

തെളിയിക്കും രേഖയായ് പരിഗണിക്കാൻ....!!?




     ആസിയ ഹംദ           
                                                                             അഫ്‌സലുൽ ഉലമാ ഡിഗ്രി     
                                                                       മൂന്നാം വർഷം          













കൊറോണ കവിതകൾ





സോപ്പിന്റെ പതയിൽ തീരുന്നവൻ, 
സാനിറ്റൈസറിനെയും ഡെറ്റോളിനെയും ഭയക്കുന്നവൻ.

മനുജനെ ഭീതിമുനയിൽ 
താളം തുള്ളിക്കുമ്പോൾ...

ലോക്ക് ഡൗണും ക്വാറന്റീനും പരിച തീർത്ത് മുന്നേറുന്നു...
അക്രമവും കൊലപാതകവും കുത്തനെ കുറച്ച്, 
പീഡനവും ലഹരിവേട്ടയും ഉന്മൂലനം ചെയ്ത്...

തോണ്ടി നടന്നിരുന്ന തോണ്ടൽ വിദഗ്ധരെയെല്ലാം തോണ്ടി കുഴപ്പിച്ച കാലം......
വാസം വീട്ടിലെങ്കിലും...

അറിയാത്ത വീടിനെയും തൊടിയേയും തൊട്ടറിയിച്ച്, 
കാണാത്ത വീട്ടുകാരെ കണ്ടുകൊണ്ടിരുത്തി... 

തിന്മകളെ താഴിട്ടു പൂട്ടി.......... അനിയന്ത്രിതമായി  പല ജീവനുകളെടുത്ത 
നീ .................. 
നായകനോ.......... അതോ...... വില്ലനോ... 

  
                                  നദാ സുഹൈൽ








സാമ്രാജ്യത്വത്തിൻ വേലിക്കെട്ടുകൾ തകർത്ത്

സായുധസമ്പന്നതയുടെ നെറുകയിലേറി

നിരത്തുകൾ നിശ്ചലമാക്കി,

ധാരാളിത്തത്തെ പിടിച്ചുട്ടുകെട്ടി

ആർഭാടങ്ങളെ ആട്ടിയകറ്റി.

വീടകം ഉലകമായ് പരിവർത്തനപ്പെടുത്തി

മെയ് അകന്നാലും ,
മനസ്സ് അകലാതെ കാത്ത്

വർണ്ണവും വർഗ്ഗവും നോക്കാതെ

പണപ്പെരുപ്പമളക്കാതെ 

വിവേചനത്തിൻ അതിർത്തികൾ ഭേദിച്ച്

മതേതരത്വത്തെ വരച്ചു കാട്ടി

മനുഷ്വത്വത്തിൻ ആദ്യ പാഠം പകർന്ന

കൊറോണാ...... നിനക്ക് കൃപ...!
                       


                                ഹംദ